ടിയാഗോ വിസ് ലിമിറ്റഡ് എഡിഷൻ വിപണിയിൽ
Wednesday, October 16, 2019 11:33 PM IST
കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ ഹാച്ച് ബാക്ക് മോഡലായ ടിയാഗോയുടെ പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പ് ടിയാഗോ വിസ് അവതരിപ്പിച്ചു. കാന്യോൻ ഓറഞ്ച് നിറത്തിലുള്ള ഫുൾ ഫാബിക് സീറ്റുകൾ, ഗ്രിൽ ഇൻസേർട്സ്, വീലുകൾ, ഒവിആർഎം, വശങ്ങളിലെയും മധ്യഭാഗത്തേയും എയർ വെന്റ് റിങ്ങുകൾ എന്നിവ വാഹനത്തെ വിത്യസ്തമാക്കുന്നു.
ടൈറ്റാനിയം ഗ്രേ ഗിയർ ഷിഫ്റ്റ് ബെസൽ, എയർ വെന്റ് ബെസൽ, ഗ്രാനൈറ്റ് ബ്ലാക്ക് ഇന്നർ ഡോർ ഹാൻഡിൽ , ബ്ലാക്ക് കോൺട്രാസ്റ്റ് റൂഫ്, ക്രോം വിസ് ബാഡ്ജിങ് എന്നീ സവിശേഷതകളും വാഹനത്തിനുണ്ട്. 1.2ലിറ്റർ റെവോട്രോൺ മൾട്ടി ഡ്രൈവ് പെട്രോൾ എൻജിൻ അടങ്ങിയ ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന്റെ ഡൽഹി എക്സ്ഷോറൂം വില. 5.40ലക്ഷം രൂപയാണ്.