സെൽഫ് ഡ്രൈവ് കാർ സർവീസുമായി ഒല
Thursday, October 17, 2019 11:58 PM IST
ബംഗളൂരു: ആവശ്യക്കാർക്കു ഡ്രൈവറില്ലാതെ കാർ നൽകുന്ന ‘ഒല ഡ്രൈവ് ’പദ്ധതി ഓണ്‍ലൈൻ ടാക്സി കന്പനിയായ ഒല ബംഗളൂരുവിൽ അവതരിപ്പിച്ചു. വൈകാതെതന്നെ പദ്ധതി ഹൈദരാബാദിലും മുംബൈയിലും ന്യൂഡൽഹിയിലും നടപ്പാക്കുമെന്നു കന്പനി അറിയിച്ചു. രണ്ടു മണിക്കൂർ മുതൽ മൂന്നു മാസംവരെ കാലയളവിലാണ് ഇപ്പോൾ ഉപയോക്താക്കൾക്കു കാറുകൾ നൽകുന്നത്. പിന്നീടു കൂടുതൽ കാലയളവിലേക്കു കാറുകൾ ലഭ്യമാക്കുമെന്നും കന്പനി അറിയിച്ചു.
2000 രൂപ മുതലുള്ള തുകയടച്ചാണു കാറുകൾ എടുക്കേണ്ടത്. ലഭ്യമായിട്ടുള്ളവയിൽനിന്ന് ഏതു കാർ വേണമെന്നത് ഉപയോക്താവിനു തീരുമാനിക്കാം.
ഒലയുടെ കണക്ടട് കാർ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമായ ഒല പ്ലേ എല്ലാ കാറുകളിലും ഏഴ് ഇഞ്ച് ടച്ച് സക്രീനിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.
സുരക്ഷാ ആവശ്യങ്ങൾക്കു സഹായം തേടി വിളിക്കാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിന്റെ സേവനവും ലഭിക്കും. 2020ഒാടെ 20,000 കാറുകൾ ഇങ്ങനെ ലഭ്യമാക്കാനാണു പദ്ധതിയെന്നും കന്പനി അറിയിച്ചു.