എസിസിയുടെ അറ്റാദായം 302.6 കോടിയായി
Friday, October 18, 2019 11:46 PM IST
കൊച്ചി: ഇന്ത്യയിലെ മുൻനിര സിമന്റ്, റെഡി മിക്സ് കോണ്ക്രീറ്റ് നിർമാതാക്കളിലൊന്നായ എസിസിയുടെ അറ്റാദായം 44 % ഉയർന്ന് 302.6 കോടി രൂപയായി. 2019 സെപ്റ്റംബർ 30ന് അവസാനിച്ച മൂന്നാം പാദത്തിൽ 302.6 കോടി രൂപയാണ് അറ്റാദായം നേടിയത്. മഴക്കാലം ദീർഘിച്ചതിനാൽ ഈ ക്വാർട്ടറിൽ സിമന്റ് വ്യവസായം ഡിമാൻഡ് കുറവിനു സാക്ഷ്യം വഹിച്ചു.
ക്വാർട്ടറിലെ വില്പന കഴിഞ്ഞ വർഷത്തെ 3364 കോടിയുമായി താരതമ്യപ്പെടുത്തുന്പോൾ 3464 കോടിയായി മൂന്നു ശതമാനം വർധിച്ചു.
കന്പനിയുടെ റെഡി മിക്സ് കോണ്ക്രീറ്റ് ബിസിനസ് ഉയർന്ന അളവിൽ ഗണ്യമായ 10 ശതമാനം വളർച്ച കാണിച്ചുവെന്നും മാനേജിംഗ് ഡയറക്ടർ നീരജ് അഖൗരി പറഞ്ഞു.