ഡിജിറ്റലി പ്രിന്റഡ് രാംകോ ഹൈലക്സ് ബോർഡുകളുമായി രാംകോ ഇൻഡസ്ട്രീസ്
Tuesday, October 22, 2019 11:57 PM IST
കൊച്ചി: സിമന്റ്, ഫൈബർ സിമന്റ് ഷീറ്റുകൾ, ഡ്രൈ വാൾ, സീലിംഗ് ഉത്പന്നങ്ങൾ, പരുത്തിനൂൽ, സർജിക്കൽ കോട്ടണ്‍, ഐടി മേഖലകളിൽ പ്രവർത്തിക്കുന്ന രാംകോ ഗ്രൂപ്പിന്റെ ഭാഗമായ രാംകോ ഇൻഡസ്ട്രീസ് ഡിജിറ്റലി പ്രിന്റഡ് രാംകോ ഹൈലക്സ് ബോർഡുകൾ വിപണിയിലിറക്കി.
ജപ്പാൻ കന്പനിയായ എ ആൻഡ് എ മെറ്റീരിയൽസ് കോർപറേഷന്റ സാങ്കേതികസഹായത്തോടെ നിർമിക്കുന്ന നൂതനമായ കാത്സ്യം സിലിക്കേറ്റ് ബോർഡുകളാണ് ഡിജിറ്റൽ പ്രിന്റിംഗോടെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ വിപണനോദ്ഘാടനം കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നടന്നു. രാജസ്ഥാനിലുള്ള കന്പനിയുടെ ആധുനിക പ്ലാന്റിൽ നിർമിച്ച് പ്രിന്റു ചെയ്യുന്ന ബോർഡുകൾ മരം, മാർബിൾ തുടങ്ങിയ വിവിധങ്ങളായ ഫിനിഷുകൾക്കൊപ്പം ആവശ്യമുള്ള ഡിസൈനുകളിൽ സ്ഥാപിക്കാവുന്നതാണെന്ന് രാംകോ ഇൻഡസ്ട്രീസ് സിഇഒ പ്രേം ജി. ശങ്കർ പറഞ്ഞു.