അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ഡൽഹിയിൽ ഇന്നു തുടക്കം
Wednesday, November 13, 2019 11:58 PM IST
ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ഡൽഹി പ്രഗതി മൈതാനിയിൽ ഇന്നു തുടക്കം കുറിക്കും. സുഗമമായ സംരംഭകത്വത്തിനു കേരളം ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ചിത്രീകരിക്കുന്ന പവലിയനുമായി അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളവും പങ്കെടുക്കുന്നു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന ആശയത്തെ മുൻനിർത്തിയാണ് വിവിധ സ്റ്റാളുകളിലൂടെ കേരളവും മേളയിൽ പങ്കെടുക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെയും വിദേശത്തെയും സംരംഭകരെ ആകർഷിക്കുന്ന തരത്തിലാണ് കേരള പവലിയൻ ഒരുക്കിയിട്ടുള്ളത്തെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി. ജോസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് കേരള പവലിയൻ ഉദ്ഘാടനം ചെയ്യും.