ഐഷറിനു തിരുവനന്തപുരത്ത് പുതിയ ഡീലർഷിപ്
Saturday, November 30, 2019 11:09 PM IST
കൊച്ചി: ലൈറ്റ്, മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ നിർമാതാക്കളായ ഐഷർ ട്രക്ക്സ് ആൻഡ് ബസസ് തിരുവനന്തപുരത്തു പുതിയ ഡീലർഷിപ് പ്രവർത്തനമാരംഭിച്ചു. വിഇ കൊമേഴ്സൽ വെഹിക്കിൾസിന്റെ ഭാഗമായ ഐഷർ ട്രക്ക്സ് ആൻഡ് ബസസിന്റെ വില്പനയും സേവനങ്ങളും സ്പെയറുകളും ലഭ്യമാക്കുന്ന 3എസ് വിഭാഗത്തിലുള്ള ഡീലർഷിപ് കുറ്റിക്കാട്ട് മോട്ടേഴ്സുമായി സഹകരിച്ചാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.
തിരുവനന്തപുരം ബൈപാസിൽ ആരംഭിച്ചിട്ടുള്ള ഈ ഡീലർഷിപ്പിലൂടെ ഐഷർ ഹെവി ഡ്യൂട്ടി, ലൈറ്റ്, മീഡിയം ഡ്യൂട്ടി ട്രക്കുകളും ബസുകളും ലഭ്യമാകും. സമീപ മേഖലയിലുള്ളവർക്കുള്ള അത്യാധുനിക വില്പനാനന്തര സേവനങ്ങളും ഇവിടെ ലഭിക്കും.