ഡ്രോണ്‍ കാർഷിക രംഗത്തെ വിപ്ലവം: മന്ത്രി
Saturday, November 30, 2019 11:09 PM IST
തൃശൂർ: അഗ്രോ ഡ്രോണ്‍ ഉപയോഗം കാർഷികരംഗത്തു വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. അഗ്രോ ഡ്രോണിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊറുത്തൂർ കോൾപ്പടവിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കൃഷിക്കാർക്കു ലാഭകരമാണെന്നതിനു പുറമെ പണിക്കാരെ കിട്ടാത്ത പ്രശ്നത്തിനു പരിഹാരവുമാണിത്.
ഗീത ഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി പദ്ധതി വിശദീകരിച്ചു.
ഡ്രോണ്‍ ഉപയോഗിച്ച് രാസകീടനാശിനികൾ തളിക്കാൻ നിലവിൽ കാർഷിക സർവകലാശാല തീരുമാനിച്ചിട്ടില്ല. ജൈവ കീടനാശിനികളും സൂക്ഷ്മമൂലകങ്ങളും ഡ്രോണ്‍ ഉപയോഗിച്ചു തളിക്കാം.