പുതിയ ചിട്ടിനിയമം അസോസിയേഷൻ സ്വാഗതംചെയ്തു
Saturday, November 30, 2019 11:09 PM IST
തൃശൂർ: ചിട്ടി നിയമത്തിൽ വരുത്തിയ ഭേദഗതികളെ ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സ്വാഗതം ചെയ്തു. പാർലമെന്റ് പുതിയ ചിട്ടി നിയമം പാസാക്കിയതോടെ ചിട്ടി ഫോർമാനുള്ള കമ്മീഷൻ അഞ്ചു ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി വർധിക്കും.
ചിട്ടിക്കു കുറി എന്ന പേരിനു പുറമേ, ഫ്രറ്റേണിറ്റി ഫണ്ട്, റോസ്ക എന്നീ പേരുകളും ഉപയോഗിക്കാം. ചിട്ടി വരിക്കാർക്കു വീഡിയോ കോണ്ഫറൻസിംഗ്വഴി ലേലത്തിൽ പങ്കെടുക്കാം.
ചിട്ടി നടത്തുന്ന തലയാളന്മാർക്കു നിശ്ചയിച്ച ചിട്ടി സലയിൽ ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്കു നടത്താവുന്ന ചിട്ടിയുടെ സല ഒരു ലക്ഷത്തിൽനിന്നു മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
നാലംഗങ്ങളുള്ള പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്ക് ആറു ലക്ഷം രൂപയും ആറിലധികം പാർട്ണർമാരുള്ള സ്ഥാപനങ്ങൾക്കു 18 ലക്ഷം രൂപയും സലയുള്ള ചിട്ടികൾ ആരംഭിക്കാവുന്നതാണ്.