ഓൾ കാർഗോ ലോജിസ്റ്റിക്സ് ഗതി ലിമിറ്റഡിനെ ഏറ്റെടുത്തു
Thursday, December 5, 2019 11:49 PM IST
കൊച്ചി: രാജ്യത്തെ പ്രമുഖ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് സേവനദാതാവായ ഓൾ കാർഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ് മേഖലയിലെ മറ്റൊരു പ്രമുഖ കന്പനിയായ ഗതി ലിമിറ്റഡിലെ നിയന്ത്രണ ഓഹരികൾ സ്വന്തമാക്കി. കരാർ ഒപ്പുവയ്ക്കുന്നതോടെ ഓൾ കാർഗോ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് കന്പനിയാകുമെന്ന് ചെയർമാൻ ശശി കിരണ്‍ ഷെട്ടി പറഞ്ഞു.
മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഓപ്പറേഷൻസ്, ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോ ഓപ്പറേഷൻസ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഏക ഇന്ത്യൻ കന്പനിയാണ് ഓൾകാർഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ്.
സമുദ്ര ഗതാഗത ബിസിനസിൽ ഓൾ കാർഗോയുടെ നിലവിലുള്ള കരുത്തുംകര, വ്യോമഗതാഗതത്തിലെ ഗതിയുടെ വൈദഗ്ധ്യവും ചേരുന്പോൾ ഉപയോക്താക്കൾക്ക് മൾട്ടിമോഡൽ സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യാനാകുമെന്ന് ശശി കിരണ്‍ ഷെട്ടി അറിയിച്ചു.