ജോയ് ആലുക്കാസ് സന്തോഷവീട് കൂട്ടായ്മ 14ന്
Wednesday, December 11, 2019 12:01 AM IST
തൃശൂർ: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പ്രളയബാധിതരുടെ പുനരധിവാസത്തിനായി പണിതീർക്കുന്ന 250 സന്തോഷവീടുകളിൽ താമസമാരംഭിച്ച 60 കുടുംബങ്ങളുടെ സ്നേഹസംഗമം 14നു നടക്കും.
തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലെ സന്തോഷ വീടുകളിൽ താമസം തുടങ്ങിയ കുടുംബങ്ങളാണ് സമ്മേളിക്കുക. തൃശൂർ ബിഷപ് പാലസ് റോഡിലുള്ള ഡിബിസിഎൽസി ഹാളിലാണ് കൂട്ടായ്മ. സാമൂഹ്യ-രാഷ്ട്രീയ-ആധ്യാത്മിക തലങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ കരമാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ. ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 കുടുംബങ്ങൾ താമസം ആരംഭിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ബാക്കിയുള്ള ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.