കെ.മാധവൻ സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കണ്ട്രി ഹെഡ്
Saturday, December 14, 2019 12:16 AM IST
തിരുവനന്തപുരം: സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ.മാധവനെ സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കണ്ട്രി ഹെഡ് ആയി നിയമിച്ചു. വിനോദം, സ്പോര്‍ട്സ്, ഡിജിറ്റല്‍, സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടെയും മേല്‍നോട്ടം ഇദ്ദേഹത്തിനായിരിക്കും.
ഒരു ആഗോളമാധ്യമസ്ഥാപനത്തിന്റെ ഇന്ത്യ നെറ്റ് വർക്കിന്റെ ഉന്നതപദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് കെ. മാധവൻ .സ്റ്റാർ പ്ലസ്, സ്റ്റാർ ജൽസ, സ്റ്റാർ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാർ സ്പോർട്സ് തുടങ്ങിയ സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള നാഷണൽചാനലുകൾക്കൊപ്പം പ്രാദേശിക ഭാഷ ചാനലുകളുടെ ചുമതലയും ഇദ്ദേഹത്തിനാണ്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവും കൂടിയാണ് കെ.മാധവൻ.