ആ​ക്ടീ​വ​ 6ജി അവതരിപ്പിച്ചു
Thursday, January 16, 2020 12:27 AM IST
മുംബൈ: ജ​ന​പ്രി​യ സ്കൂ​ട്ട​റാ​യ ഹോ​ണ്ടാ ആ​ക്ടീ​വ​യു​ടെ ആ​റാം ത​ല​മു​റ മോ​ഡ​ൽ-6​ജി അ​വ​ത​രി​പ്പി​ച്ചു. പു​റം​മോ​ടി​യി​ൽ അ​ഞ്ചാം ത​ല​മു​റ മോ​ഡ​ലി​നോ​ട് ഏ​റെ സാ​മ്യ​മു​ണ്ടെ​ങ്കി​ലും നി​ര​വ​ധി പു​ത്ത​ൻ ഫീ​ച്ച​റു​ക​ളോ​ടെ​യാ​ണ് 6ജി​യു​ടെ വ​ര​വ്. 63,912 രൂ​പ മു​ത​ലാ​ണ് വി​ല.

(​എ​ക്സ്ഷോ​റൂം ഡ​ൽ​ഹി). മ​ൾ​ട്ടി ഫം​ഗ്ഷ​ൻ കീ, ​റി​മോ​ട്ട് ഹാ​ച്ച് ഓ​പ്പ​ണിം​ഗ്, എ​ക്സ്റ്റേ​ണ​ൽ ഫ്യുവ​ൽ​ഫി​ല്ല​ർ, എ​ൻ​ജി​ൻ കി​ൽ സ്വി​ച്ച്, നീ​ള​മു​ള്ള സീ​റ്റ്, വ​ർ​ധി​ച്ച ഫ്ലോ​ർ സ്പേ​സ്, കൂ​ടു​ത​ൽ ഇ​ന്ധ​ന കാ​ര്യ​ക്ഷ​മ​ത,109 സി​സി സി​ങ്കി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​ൻ, തു​ട​ങ്ങി​യ​വ ഫീ​ച്ച​റു​ക​ളി​ൽ​പ്പെ​ടു​ന്നു. ബി​എ​സ് 6 മോ​ഡ​ലാ​ണി​ത്. ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു​വെ​ന്നും അ​ടു​ത്ത​മാ​സം ആ​ദ്യ​ത്തോ​ടെ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.