പിഎംഎഫ് ഗ്ലോബൽ കുടുംബസംഗമം 19ന്
Thursday, January 16, 2020 12:27 AM IST
ന്യൂയോർക്ക് : അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ(പിഎംഎഫ്) സംഘടിപ്പിക്കുന്ന ആഗോള കുടുംബസംഗമം 19ന് അങ്കമാലി അഡ്ലകസ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കും.
ഉദ്ഘാടന സമ്മേളനം, വിവിധ വിഷയങ്ങളിലുള്ള ചർച്ച, സംവാദം, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും. ഡോ.മൊൻസണ് മാവുങ്കൽ ആണ് പിഎംഎഫിന്റെ ചീഫ് പാട്രൻ. ഡോ. ജോസ് കാനാട്ട് അഡ്വൈസറി ബോർഡ് ചെയർമാനാനാണ്. പി .പി. ചെറിയാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം, റാഫി പാങ്ങോട് പ്രസിഡന്റ്, ജോണ് ഫിലിപ്പ് സെക്രട്ടറി, നൗഫൽ മടത്തറ ട്രഷറർ, കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഫാ.ജോയി കോത്തൂർ, മാത്യു മൂലേച്ചേരിൽ തുടങ്ങിയവരാണ് മറ്റു ഭാരവഹികൾ. വിവരങ്ങൾക്ക്: (91)9656012399; (91)9747409309.