ഡോളറിന് 71.56 രൂപ
Tuesday, February 18, 2020 11:57 PM IST
മുംബൈ: രൂപയുടെ വിനിമയ നിരക്കിൽ ഇടിവ്. ഡോളറിനു വില കൂടി. ചൈനയിലെ കൊറോണ ബാധയെപ്പറ്റിയുള്ള ആശങ്കകൾ പ്രബലപ്പെട്ടതാണ് രൂപയെയും ബാധിച്ചത്.
പല വിദേശനിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യയിൽനിന്നു പിൻവാങ്ങുന്നതും രൂപയെ ദുർബലമാക്കി. ഡോളറിന് 24 പൈസ വർധിച്ച് 71.56 രൂപയായി.