കല്യാണ്‍ ജ്വല്ലേഴ്സിൽ റേറ്റ് പ്രൊട്ടക്ഷൻ ഓഫർ
Tuesday, February 25, 2020 11:22 PM IST
തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സ് വിവാഹ സീസണിലേക്കു പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. റേറ്റ് പ്രോട്ടക്ഷൻ ഓഫറിലൂടെ സ്വർണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും.
ഇതിന്റെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്തുശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം ഇളവും പോൾക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾക്ക് 15 ശതമാനം ഇളവും നേടാം.
ഉപയോക്താക്കൾക്കു മികച്ച അനുഭവം ലഭ്യമാക്കുന്നതിനും, ആഭരണം വാങ്ങുമ്പോൾ പരമാവധി ഗുണഫലങ്ങൾ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്നു കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
കഴിഞ്ഞ കുറെ മാസങ്ങളായി സ്വർണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കൾ സ്വർണം വാങ്ങുമ്പോൾ ബാധിക്കാതെ സംരക്ഷിക്കുന്നതിനാണ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.