ഡോളറിന് 76.20 രൂപ
Monday, March 23, 2020 11:51 PM IST
മുംബൈ: സാന്പത്തിക തകർച്ച തുറിച്ചുനോക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപ താഴോട്ടുള്ള യാത്ര തുടരുന്നു. ഡോളർ ഇന്നലെ 76.22 രൂപയിലേക്കു കയറി. ഒറ്റദിവസം കൊണ്ടു 102 പൈസ (1.35 ശതമാനം)യാണു വിനിമയനിരക്കിൽ രൂപയ്ക്കുള്ള നഷ്ടം.
രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഡോളർ 75.90 രൂപയിലായിരുന്നു. പിന്നീട് 76.30 വരെ ഡോളർ കയറി. രൂപയുടെ തകർച്ചയ്ക്കു പ്രധാന കാരണം സാന്പത്തികമായി ഇന്ത്യ തകരുമെന്ന ആശങ്കയാണ്. വിദേശ നിക്ഷേപകർ ഓഹരികളിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപം പിൻവലിച്ചു മടങ്ങുന്നതു വേറൊരു കാരണം.