മലബാർ ഗ്രൂപ്പ് ഒരു മാസത്തെ വാടക ഒഴിവാക്കി
Tuesday, March 24, 2020 11:28 PM IST
കോഴിക്കോട് : കോവിഡ്-19 വ്യാപിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ മലബാർ ഗ്രൂപ്പിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഒരു മാസത്തെ വാടക ഒഴിവാക്കിയതായി മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള വാടകയാണ് ഒഴിവാക്കിയത്. ഇത് നാലു കോടി രൂപയോളമാണ്. കോവിഡ് വൈറസ്ബാധമൂലം വ്യാപാരികൾക്കുണ്ടായ പ്രതിസന്ധി ബോധ്യപ്പെട്ട് ആശ്വാസമെന്ന നിലയിലാണ് ഈ തീരുമാനം.