സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ സേവനങ്ങൾ സൗജന്യമാക്കി
Thursday, March 26, 2020 11:57 PM IST
തൃശൂർ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് സൗജന്യമാക്കി. നിലവിലുള്ള ഇടപാടുകാർക്ക് വായ്പ ഉദാരമാക്കും. മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള എൻഇഎഫ്ടി, ആർടിജിഎസ്, ഐഎംപിഎസ് സേവനങ്ങളും സൗജന്യമാക്കി.
ഇതര ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്നതിനും ചാർജ് ഈടാക്കില്ല. ബിസിനസ് രംഗത്തുള്ളവരെ സഹായിക്കാനാണ് വായ്പാനയം ഉദാരമാക്കിയിരിക്കുന്നത്.
സർക്കാരിന്റെ നിർദേശപ്രകാരം അത്യാവശ്യ ഉദ്യോഗസ്ഥരെ മാത്രമാണ് ജോലിക്കു നിയോഗിച്ചിരിക്കുന്നതെന്നും ഇടപാടുകാർ പരമാവധി ഡിജിറ്റൽ ഇടപാടുകൾ നടത്തണമെന്നും ബാങ്ക് അഭ്യർഥിച്ചു.