മരുന്ന് ഒന്നിച്ചു വാങ്ങാനുള്ള വിലക്കിൽ ഇളവ്
Saturday, March 28, 2020 11:58 PM IST
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന മരുന്ന് ഒന്നിച്ചു വാങ്ങുന്നതിലുള്ള വിലക്കിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭാഗികമായി ഇളവു വരുത്തി. പ്രായമുള്ളവർക്കും മാറാരോഗികൾക്കും മരുന്നുകൾ ഒരുമിച്ചു വാങ്ങാനാവുന്ന വിധത്തിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥകൾ പ്രകാരം മൂന്നു മാസത്തേക്കുള്ള മരുന്നുകൾ ഒറ്റത്തവണയായി വാങ്ങാം.
മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ ലോക്ക് ഡൗണിൽ ആളുകൾ മരുന്നു വാങ്ങുന്നതിനായി പുറത്തിറങ്ങാതെയിരിക്കാനാണ് സർക്കാരിന്റെ നടപടി. ഡോക്ടറുടെ കുറിപ്പുമായി എത്തുന്ന ആളിനു മൂന്നു മാസത്തേക്കുള്ള മരുന്നു വാങ്ങാനാകും. ഇതിനായി രോഗി നേരിട്ടെത്തണമെന്നു നിർബന്ധമില്ല. രോഗി ചുമതലപ്പെടുത്തുന്ന ആളോ ആശ്രിതനോ കുറിപ്പുമായി എത്തിയാൽ മരുന്ന ു നൽകണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നു.