റബറിന്റെ രോഗങ്ങൾ: കോൾ സെന്ററിൽ വിളിക്കാം
Tuesday, May 19, 2020 12:32 AM IST
കോട്ടയം: റബർ മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങൾ, അവയുടെ നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ചറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. നാളെ രാവിലെ10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഷാജി ഫിലിപ്പ് ഫോണിലൂടെ മറുപടി പറയും. കോൾ സെന്റർ നന്പർ 04812576622.
രോഗങ്ങളെ യഥാസമയം തിരിച്ചറിയാനും പ്രതിവിധികൾ മനസിലാക്കാനും വാട്സ് ആപ് (നന്പർ 9496333117) സേവനം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ സേവനം ലഭിക്കും.