ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഉദ്യോഗസ്ഥര്‍ ശമ്പളം സ്വയം വെട്ടിക്കുറച്ചു
Tuesday, May 26, 2020 11:55 PM IST
കൊച്ചി: ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശമ്പളം 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സ്വയം സന്നദ്ധരായതായി ബാങ്ക് അധികൃതർ അറിയിച്ചു. എംഡിയും സിഇഒയുമായ വി. വൈദ്യനാഥന് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഫലത്തിന്റെ 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധനായി. പ്രത്യേക സാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണിതെന്നു വൈദ്യനാഥന് പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടെ 78.2 ശതമാനം ജീവനക്കാര്‍ക്കും 2019-20 വര്‍ഷത്തെ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്തു.