മൊത്തവിലയിൽ ഇടിവ്, ഭക്ഷ്യവിലയിൽ കയറ്റം
Tuesday, July 14, 2020 11:29 PM IST
മുംബൈ: മൊത്തവില അടിസ്ഥാനമാക്കിയുള്ള ജൂണിലെ വിലക്കയറ്റത്തിൽ 1.81 ശതമാനം ഇടിവ്. കഴിഞ്ഞവർഷം ജൂണിൽ 2.02 ശതമാനമായിരുന്നു മൊത്തവില സൂചികയിലെ(ഡബ്ലു പിഐ) വിലവർധന.
അതേസമയം ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. മഴമൂലം പല ഭാഗങ്ങളിലും വിളനാശമുണ്ടായതാണു ഭക്ഷ്യ വിലക്കയറ്റം 2.04 ശതമാനം വർധിപ്പിച്ചതെന്നാണ് വിലയിരുത്തൽ. മേയിൽ 1.13 ശതമാനമായിരുന്നു ഭക്ഷ്യ വിലവർധന. നിർമിത ഭക്ഷ്യ വസ്തുക്കളുടെ വിലയിലും വർധനയുണ്ടായി; 5.05 ശതമാനം.