അറ്റാദായവർധനയോടെ റിലയൻസ് ഇൻഡസ്ട്രീസ്
Thursday, July 30, 2020 11:58 PM IST
മുംബൈ: കോവിഡ് പ്രതിസന്ധികൾക്കിടെയിലും മുന്നേറ്റം തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്(ആർഎഐൽ). ഏപ്രിൽ-ജൂണ്‍ ത്രൈമാസത്തിൽ കന്പനിയുടെ അറ്റാദായം 30.97 ശതമാനം ഉയർന്ന് 13,233 കോടി രൂപയായി .
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,104 കോടി രൂപയായിരുന്നു അറ്റാദായം. അതേസമയം കന്പനിയുടെ മൊത്തവരുമാനം 42 ശതമാനം താണു 95626 കോടി രൂപയായി, റിലയൻസ് ജിയോയുടെ അറ്റാദായം 182.82 ശതമാനം ഉയർന്ന് 2520 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 891 കോടി രൂപയായിരുന്നു അറ്റാദായം.