നിക്ഷേപം സ്വീകരിക്കാന്‍ അംഗീകാരമുണ്ടെന്നു ചേംബര്‍ ഓഫ് നിധി കമ്പനീസ്
Wednesday, September 30, 2020 12:23 AM IST
കൊച്ചി: രാജ്യത്തെ നിധി കമ്പനികളുടെ 15 ശതമാനത്തിന്റെയും ആസ്ഥാനമായ കേരളത്തില്‍ നിധി കമ്പനികളുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ ചെറുക്കണമെന്നു ചേംബര്‍ ഓഫ് നിധി കമ്പനീസ് അവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഒരുവര്‍ഷം രണ്ടു ലക്ഷംകോടി രൂപയ്ക്കടുത്ത് നിധി കമ്പനികള്‍ വായ്പകള്‍ നല്‍കുന്നുണ്ടെന്നു കമ്പനീസ് പ്രസിഡന്റ് ഡോ. ആഷ്ലി ജേക്കബ് മുളമൂട്ടില്‍ പറഞ്ഞു.