പാം ഓയിലിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചു
Friday, November 27, 2020 1:44 AM IST
മുംബൈ: ക്രൂഡ് പാം ഓയിലിന്റെ ഇറക്കുമതിച്ചുങ്കം 37.5 ശതമാനത്തിൽനിന്ന് 27.5 ശതമാനമായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യ പ്രതിവർഷം 90 ലക്ഷം ടണ്‍ പാം ഓയിൽ ആണ് ഇറക്കുമതി ചെയ്യുന്നത്.