റബർ വിലയിൽ നേരിയ കയറ്റം
Friday, November 27, 2020 11:10 PM IST
കോട്ടയം: റബർവിലയിൽ നേരിയ വർധന. ആർഎസ്എസ് ഒന്ന് ഗ്രേഡിന് 159.50 രൂപയും ആർഎസ്എസ് നാല് ഗ്രേഡിഡ് 152.50 രൂപയുമായി വില ഉയർന്നു. ഒരാഴ്ചത്തെ മാന്ദ്യത്തിനുശേഷമാണ് വിലയിൽ ഉണർവുണ്ടായിരിക്കുന്നത്.
ടയർ ഉത്പാദനം വർധിച്ചതോടെ റബറിന് ഡിമാൻഡ് കൂടിയിട്ടുണ്ട്. വിദേശത്തുനിന്നും റബർ വലിയ അളവിൽ ലഭിക്കാനില്ലാത്തതും ആഭ്യന്തര വില ഉയരാൻ കാരണമായി. അടുത്തയാഴ്ച റബർ വിലയിൽ അൽപംകൂടി വർധനവുണ്ടാകുമെന്നാണ് സൂചന.