മോഹന്‍ലാല്‍ മാന്‍കൈന്‍ഡ് ഫാര്‍മ ബ്രാന്‍ഡ് അംബാസഡര്‍
Monday, November 30, 2020 11:44 PM IST
കൊച്ചി: നടന് മോഹന്‍ലാല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മയുടെ കോര്‍പറേറ്റ് ബ്രാന്‍ഡ് അംബാസഡറായി. ഇതിലൂടെ കന്പനിക്ക് ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാനാകുമെന്നും ഗുണനിലവാരമുള്ള മരുന്നുകള്‍ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയില്‍ നല്‍കുകയാണ് ലക്ഷ്യമെന്നും മാന്‍കൈന്‍ഡ് ഫാര്‍മ സിഇഒ രാജീവ് ജുനേജാ പറഞ്ഞു.
ഫാര്‍മയുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഒപ്പം സമൂഹത്തെ ഒരുമിച്ച് സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നടന് മോഹന്‍ലാലും വ്യക്തമാക്കി.