ഇന്ത്യന്‍ ഓയില്‍: കെ. ശൈലേന്ദ്ര ചുമതലയേറ്റു
Saturday, February 20, 2021 12:20 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ ദക്ഷിണ മേഖലാ (റീജണല്‍ സര്‍വീസസ്) എക്സിക്യൂട്ടീവ് ഡയറക്ടറായി കെ. ശൈലേന്ദ്ര ചുമതലയേറ്റു.
ഹ്യൂമന്‍ റിസോഴ്സ്, ധനകാര്യം, എല്‍പിജി, ഇന്ധന ചരക്കുനീക്കം, കോണ്‍ട്രാക്ട്സ്, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, ഏവിയേഷന്‍ ക്വാളിറ്റി കണ്ട്രോള് എന്നിവയുടെ ചുമതലയാണു ശൈലേന്ദ്രയ്ക്കുള്ളത്.
ഇവയ്ക്കു പുറമെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ എണ്ണ-വാതക വ്യവസായത്തിന്റെ റീജണല്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം.
ഹൈദരാബാദ് എല്‍പിജി പ്ലാന്റിന്റെ വൗണ്ടഡ് സ്റ്റോറേജിന്റെ രൂപകല്പന നിര്‍വഹിച്ചതു ശൈലേന്ദ്രയാണ്. ആഗോള എല്‍പി ഗ്യാസ് അസോസിയേഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.