നിസാന്‍ ഇന്ത്യയും എക്സോണ്‍ മൊബിലും കൈകോര്‍ക്കുന്നു
Tuesday, April 6, 2021 12:26 AM IST
കൊച്ചി: പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ലൂബ്രിക്കന്റുകള്‍ വിതരണം ചെയ്യുന്നതിന് എക്സോണ്‍ മൊബില്‍ ലൂബ്രിക്കന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നിസാന്‍ മോട്ടോര്‍ ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു. 2021 ഏപ്രില്‍ മുതല്‍ എക്സോണ്‍ മൊബില്‍, നിസാന്‍ ഇന്ത്യയ്ക്ക് എന്ജിന് ഓയില്‍ വിതരണം ചെയ്യും. അത് ഇന്ത്യയുടെ ബിഎസ്-6 മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമാണ്. അതേസമയം പഴയ തലമുറ ബിഎസ് -3 അല്ലെങ്കില്‍ ബിഎസ് 6 നിസാന്‍ പാസഞ്ചര്‍ വാഹനങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യും.