ടൗട്ടെ ചുഴലിക്കാറ്റ്: സഹായവുമായി എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ്
Monday, May 17, 2021 10:56 PM IST
കൊച്ചി: കേരളം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ടൗട്ടെ ചുഴലിക്കാറ്റ് ബാധിതരായ ഉപയോക്താക്കള്‍ക്ക് സഹായവുമായി എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ്. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി ദൗത്യസംഘം രൂപീകരിച്ചു.
ഉപഭോക്താക്കള്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ ക്ലെയിം രജിസ്റ്റര്‍ ചെയ്യാം. 1800 102 1111 എന്ന ടോള്‍ ഫ്രീ നമ്പറിൽ വിളിക്കുകയോ എന്ന് 561612ലേക്ക് എസ്എംഎസ് ചെയ്യുകയോ ചെയ്യാം.
customer.care@sbigen eral.in എന്ന ഇ മെയിലിലും വിവരങ്ങള്‍ അയയ്ക്കാം. അല്ലെങ്കില്‍ വെബ്സൈറ്റിലെ ക്ലെയിം വിഭാഗം സന്ദര്‍ശിക്കാം