ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതു സ്വാഗതാർഹം: കല്യാണ് ജ്വല്ലേഴ്സ്
Monday, June 14, 2021 11:29 PM IST
തൃശൂർ: രാജ്യമെങ്ങുമുള്ള ആഭരണശാലകൾക്കു ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തെ കല്യാണ് ജ്വല്ലേഴ്സ് സ്വാഗതം ചെയ്തു. ദീർഘകാലമായി ഇന്ത്യയിൽ ആഭരണവ്യവസായം മുന്നോട്ടുപോയിരുന്ന രീതിക്കു മാറ്റമുണ്ടാക്കുന്ന നാഴികക്കല്ലാണ് ഈ തീരുമാനം.
ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിലൂടെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഏകീകരിക്കുന്നതിനും ഈ വ്യവസായരംഗത്തെ കൂടുതൽ ഘടനാപരമായ രീതിയിൽ മുന്നോട്ടുനയിക്കുന്നതിനും സാധിക്കുമെന്നു കല്യാണ് ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
പുതിയ ആഭരണങ്ങൾ വാങ്ങുന്പോഴും പഴയ സ്വർണവുമായി കൈമാറ്റം ചെയ്യുന്പോഴും ഉപയോക്താക്കൾക്കു കൂടുതൽ മൂല്യം ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.