മാരുതിക്കു വില്പനയിൽ വർധന
Thursday, July 1, 2021 11:05 PM IST
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതക്കളായ മാരുതി സുസുക്കിയുടെ ജൂണ്‍ മാസത്തെ വില്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധന. ജൂണിൽ മൊത്തം 1,47,368 യൂണിറ്റുകൾ വിറ്റതായി കന്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ മാസം 57,428യൂണിറ്റുകളാണു വിറ്റുപോയത്.
മുൻമാസത്തെ അപേക്ഷിച്ച് ജൂണിലെ വില്പന മൂന്നു മടങ്ങിലേറെ വർധിച്ചു. രണ്ടാം തരംഗം നേരിടാൻ പ്രഖ്യാപിച്ച പ്രാദേശിക ലോക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം മേയിലെ വില്പന ഏപ്രിൽ മാസത്തേക്കാൾ താഴോട്ടുപോയിരുന്നു.
ജൂണിൽ 126,196 യൂണിറ്റുകളാണു കന്പനി ആഭ്യന്തര വിപണിയിൽ വിറ്റത്. കയറ്റുമതി :17020 യൂണിറ്റുകൾ. ഇതോടെ 2021-22 ധനകര്യ വർഷത്തെ ആദ്യ ത്രൈമാസത്തിലെ കന്പനിയുടെ മൊത്തം വില്പന 3,53614 യൂണിറ്റുകളായി.
അതേസമയം, ഉപയോക്താക്കൾക്കുള്ള സൗജന്യ സർവീസ്, വാറന്റി സമയപരിധി ജൂലൈ 31 വരെ നീട്ടിയതായി കന്പനി ഇന്നലെ അറിയിച്ചു. ഈവർഷം മാർച്ച് 15 മുതൽ ജൂണ്‍ 30വരെയുള്ള കാലയളവിൽ സൗജന്യ സർവീസ്- വാറന്റി കാലാവധി അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇത് ബാധകം.