തിരുവോണം ബന്പർ പ്രകാശനം ചെയ്തു
Thursday, July 22, 2021 10:55 PM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബന്പർ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വി.കെ. പ്രശാന്ത് എംഎൽഎയ്ക്കു നൽകി പ്രകാശനം ചെയ്തു. 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ബന്പർ സെപ്റ്റംബർ 19ന് നറുക്കെടുക്കും. 300 രൂപയാണു ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ആറു പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും.