അമേറ ഡിസൈനർ ബ്രൈഡൽ ജ്വല്ലറി ഉദ്ഘാടനം ആറിന്
Saturday, July 31, 2021 10:10 PM IST
കോട്ടയം: അമേറ ഡിസൈനർ ബ്രൈഡൽ ജ്വല്ലറി ഓഗസ്റ്റ് ആറിന് കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തനമാരംഭിക്കുന്നു. ഓഗസ്റ്റ് രണ്ടിന് ഉദ്ഘാടനം നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഗസ്റ്റ് ആറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ ബൊട്ടിക് ബ്രൈഡൽ ജ്വല്ലറിയാണ് അമേറ. ട്രെൻഡിംഗ് ഡയമണ്ട് ആഭരണങ്ങളുടെയും ഡിസൈനർ ആഭരണങ്ങളുടെയും മികവുറ്റ കളക്ഷനാണ് അമേറ കാഴ്ചവയ്ക്കുന്നത്.
കോട്ടയത്തിന്റെ പ്രചോദനമാണ് ഇടിമണ്ണിക്കലിന്റെ വളർച്ചയ്ക്ക് കൂട്ടെന്ന് പറയുന്പോൾ അമേറയ്ക്കും ആ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി മാനേജ്മെന്റ് പറയുന്നു.