വണ്ടര്‍ലാ കൊച്ചി തുറന്നു
Friday, September 3, 2021 11:25 PM IST
കൊച്ചി: വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. റീ ഓപ്പണിംഗിന്റെ ഭാഗമായി ജിഎസ്ടി ഉള്‍പ്പെടെ 799 രൂപ എന്ന സ്പെഷല്‍ നിരക്കില്‍ സന്ദര്‍ശകര്‍ക്കു പാര്‍ക്ക് ആസ്വദിക്കാം. ഓഫര്‍ നിശ്ചിത കാലത്തേക്ക് മാത്രമാണ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 11 മുതലാണു പ്രവര്‍ത്തനം.