ഒപ്പോ എ16 വിപണിയിൽ
Tuesday, September 21, 2021 11:35 PM IST
മുംബൈ: ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ മോഡൽ എ16 ഇന്ത്യൻ വിപണിയിലെത്തി.
6.52 ഇഞ്ച് ഡിസ്പ്ലെ, മീഡിയ ടെക് ഹീലിയോ ജി 35 പ്രോസസർ, 4ജി ബി റാം, 64 ജിബി സ്റ്റോറേജ്( എസ്ഡി കാർഡിലൂടെ 256 ജിബി വരെയാക്കാം), ആൻഡ്രോയിഡ് 11 ഒഎസ്, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് സ്പെസിഫിക്കേഷൻ.
മൂന്നു പിൻകാമറകളിൽ പ്രൈമറി സെൻസർ എട്ട് എംപിയുടേതാണ്. സെൽഫി കാമറ ; 8 എംപി . ഫേസ് അണ്‍ലോക്കിംഗ്, ഫിങ്കർപ്രിന്റ് സെൻസർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. വില: 13,990 രൂപ