ഫെഡറല്‍ ബാങ്ക് വഴി നികുതികള്‍ അടയ്ക്കാം
Friday, October 8, 2021 11:15 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് വഴി ഇനി മുതല്‍ പ്രത്യക്ഷ- പരോക്ഷ നികുതികള്‍ അടയ്ക്കാം. കേന്ദ്രധനമന്ത്രാലയത്തിലെ കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ (സിജിഎ) ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഫെഡറല്‍ ബാങ്കിന് അംഗീകാരം നല്‍കിയത്.
ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് വൈകാതെ ബാങ്കിന്റെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി ആദായനികുതി, ജിഎസ്ടി തുടങ്ങിയവ അടയ്ക്കാനുമാകും. ഫെഡ്മൊബൈല്‍, ഫെഡ്നെറ്റ്, കോര്‍പറേറ്റ് ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഫെഡ്ഇബിസ് തുടങ്ങിയവ വഴിയും ബാങ്ക് ശാഖകള്‍ വഴിയുമാണ് നികുതി അടയ്ക്കാന്‍ സംവിധാനം സജ്ജമാക്കുക.