ജോയ് ആലുക്കാസിൽ ദീപാവലി ഓഫർ: നേടാം, 100 കോടിയുടെ കാഷ്ബാക്ക് ഗിഫ്റ്റ് വൗച്ചറുകൾ
Saturday, October 23, 2021 10:52 PM IST
തൃശൂർ: ബംപർ സമ്മാനങ്ങൾ ഒരുക്കി ജോയ്ആലുക്കാസിൽ ദീപാവലി ആഘോഷം. മെഗാ ദീപാവലി കാഷ്ബാക്ക് ഓഫർ വഴി ഉപഭോക്താക്കൾക്കു 100 കോടി രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് ജോയ്ആലുക്കാസ് ഒരുക്കിയിരിക്കുന്നത്.
ജോയ്ആലുക്കാസിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ദീപാവലി 2021 സ്പെഷൽ ലിമിറ്റഡ് എഡീഷൻ കളക്ഷനുകൾ പ്രദർശിപ്പിക്കും.
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കു 100 കോടി രൂപയുടെ കാഷ്ബാക്ക് നേടാനുള്ള അവസരം നൽകുന്ന സൗജന്യ ഗിഫ്റ്റ് വൗച്ചറുകൾക്കൊപ്പം കൂടുതൽ സ്വർണ- വജ്രാഭരണങ്ങൾ സ്വന്തമാക്കുന്നതിനുള്ള അസുലഭ അവസരമാണ് കാത്തിരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.