‘ഹോംസ്കൂള്’ട്യൂഷന് ആപ്പ് പുറത്തിറക്കി
Monday, October 25, 2021 12:25 AM IST
കൊച്ചി: മലയാളി യുവസംരംഭകര്‍ വികസിപ്പിച്ച കേരളത്തിന്റെ സ്വന്തം സ്കൂള്‍ ട്യൂഷന് ആപ്പ് ‘ഹോംസ്കൂള്’ നടന് പൃഥ്വിരാജ് പുറത്തിറക്കി.
കൊച്ചി ആസ്ഥാനമായ എജ്യുടെക് സ്റ്റാര്‍ട്ടപ്പ് ആണ് ഹോംസ്കൂള്. നിര്‍മിത ബുദ്ധി (എഐ), ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) സാങ്കേതിക വിദ്യകളിലൂടെ പഠനം അനായാസമാക്കുന്ന ഹോംസ്കൂള് ആപ്പില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസുകള്‍ക്കു പുറമെ വിദഗ്ധരായ അധ്യാപകരുടെ ലൈവ് ക്ലാസുകളും ഒട്ടേറെ ഫീച്ചറുകളും ലഭ്യമാണെന്ന് സ്ഥാപകനും സിഇഒയുമായ ജഗന്നാഥന് റാം പറഞ്ഞു. നടന് പൃഥ്വിരാജ് ആണ് ബ്രാന്‍ഡ് അംബാസഡര്‍.
എട്ടു മുതല്‍ 12 വരെയുള്ള സിബിഎസ് ക്ലാസുകളും കേരള ബോര്‍ഡിന്റെ പ്ലസ് വണ്‍, പ്രസ് ടു ക്ലാസുകളും നീറ്റ്, ജെഇഇ കോച്ചിംഗുമാണ് ഇപ്പോള്‍ ഹോംസ്കൂളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ക്കു പുറമെ വൈകാതെ കൂടുതല്‍ ഭാഷകളിലും ആപ്പ് ലഭ്യമാകും.