സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കി ഒപ്പോ കളര്‍ ഒഎസ് 12
Wednesday, December 1, 2021 12:11 AM IST
കൊച്ചി: മികച്ച സവിശേഷതകളുമായി ഒപ്പോയുടെ ഏറ്റവും പുതിയ കളര്‍ ഒഎസ് 12.
സുരക്ഷയും സ്വകാര്യതാ സവിശേഷതകളും വര്‍ധിപ്പിക്കുന്നതിന് സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് 12മായുള്ള സമ്പൂര്‍ണ സംയോജനമാണ് ഇതിന്റെ പ്രധാന പ്രത്യേകത. കാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ ഡാറ്റ എന്നിവ ഉപയോഗിക്കുന്നതിന് ആപ്പുകള്‍ക്കുള്ള അനുമതികള്‍ പ്രൈവസി ഡാഷ്ബോര്‍ഡിലൂടെ ഉപയോക്താക്കള്‍ക്ക് വ്യക്തമായി പ്രദര്‍ശിപ്പിക്കും.
ആപ്പുകള്‍ കാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നതിനുള്ള അനുമതികള്‍ നേടുമ്പോള്‍ സ്റ്റാറ്റസ് ബാറിന്റെ വലതുവശത്ത് സൂചകങ്ങള്‍ വഴി അനുബന്ധ ഐക്കണും പ്രദര്‍ശിപ്പിക്കും.
ഫോണിന്റെ ഉടമയാണ് സ്ക്രീന്‍ കാണുന്നതെങ്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സ്വമേധയാ അത് തിരിച്ചറിയും. അല്ലാത്തപക്ഷം ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല.