ടെര്‍മിനലില്‍ നേരിട്ട് ഹാന്‍ഡ്ലിംഗ് ചാര്‍ജ് അടയ്ക്കാന്‍ അനുമതി
Thursday, January 20, 2022 12:23 AM IST
കൊച്ചി: വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഷിപ്പിംഗ് ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ടെര്‍മിനല്‍ ഹാന്‍ഡ്ലിംഗ് ചാര്‍ജ് അടയ്ക്കാന്‍ കയറ്റുമതി കമ്പനികള്‍ക്ക് അവസരം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും ഇന്ത്യ ഗേറ്റ്വേ ടെര്‍മിനലും ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു. 2011ല്‍ നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കിയത്.