പുത്തൻ ഹൈലക്സ് ഇന്ത്യൻ വിപണിയിലെത്തിച്ച് ടൊയോട്ട
Friday, January 21, 2022 12:40 AM IST
കൊച്ചി: ഐക്കോണിക് ഹൈലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. 500 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് ഹൈലക്സിന്റെ ഹൃദയം. എല്ലാ വേരിയന്റുകളിലും 4x4 ഡ്രൈവ് ഉൾപ്പെടുത്തിയിരിക്കുന്നു. 700എംഎം വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഹൈലക്സിന്റെ പ്രത്യേകതയാണ്. മാർച്ചിൽ വില പ്രഖ്യാപിക്കും. (www.toyotabharat. com).