മഹീന്ദ്ര ഇന്‍ഷ്വറന്‍സുമായി കൈകോര്‍ത്ത് ടാറ്റ 1 എംജി
Friday, January 28, 2022 1:25 AM IST
കൊച്ചി: കോര്‍പറേറ്റ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് അനുസൃതമാക്കിയ ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് മഹീന്ദ്ര ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ് (എംഐബിഎല്‍), ടാറ്റ 1എംജിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
24 മണിക്കൂറും ടെലിഡോക്ടര്‍ സേവനം, കൗണ്‍സിലിംഗ്, വീടുകളിലെത്തിയുള്ള സാമ്പിള്‍ ശേഖരണം, മരുന്നുകള്‍, ആരോഗ്യ പരിശോധനകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വ്യക്തിഗത പരിചരണം, സപ്ലിമെന്റുകള്‍ തുടങ്ങിയവയില്‍ ഇളവുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആനുകൂല്യങ്ങള്‍. ടാറ്റ 1എംജിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലും ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.