ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനം വിപുലീകരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്
Thursday, May 5, 2022 2:03 AM IST
കൊച്ചി: രാജ്യത്തെ വലിയ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് വീടുകളില്‍ സ്വര്‍ണ വായ്പ ലഭ്യമാക്കുന്ന ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനം രാജ്യമെമ്പാടുമുള്ള 5,400 ലധികം ശാഖകളിലേക്ക് വ്യാപിപ്പിക്കുന്നു.
ഇനി തെന്നിന്ത്യയിൽ എല്ലായിടത്തും, ഉത്തരേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സൗകര്യം ലഭ്യമാകും.
ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം പദ്ധതിക്കു കീഴില്‍ ലഭ്യമാക്കുന്ന വായ്പ ശരാശരി 6.5 ലക്ഷം രൂപയാണ്. ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സൗകര്യം ലഭ്യമാകുന്നതിന് ഉപയോക്താക്കള്‍ക്ക് 1800 102 1212 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിനും വായ്പത്തുക കൈമാറുന്നതിനുമായി മുത്തൂറ്റ് ഫിനാന്സില്നിന്നുള്ള വിദഗ്ധ പ്രഫഷണലുകള്‍ വീട്ടിലെത്തും.
ഉപഭോക്താവ് കൈമാറുന്ന സ്വര്‍ണം പാക്ക് ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ സുരക്ഷിതമാക്കും. ഇതിന് സൗജന്യ ഇന്‍ഷ്വറന്‍സും ലഭ്യമാക്കും. പലിശ അടയ്ക്കുന്നതിനും, വായ്പ ടോപ്പ്അപ്പ് ചെയ്യുന്നതിനും മുത്തൂറ്റ് ഫിനാന്‍സ് ലോണ്‍ അറ്റ് ഹോം മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.