എസ്ബിഐയുടെ അറ്റാദായമുയർന്നു
എസ്ബിഐയുടെ അറ്റാദായമുയർന്നു
Saturday, May 14, 2022 1:17 AM IST
മും​​​ബൈ: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പൊ​​​​തു​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​എ​​​​സ്ബി​​​​ഐ)​​​​യു​​​​ടെ ജ​​​​നു​​​​വ​​​​രി- മാ​​​​ർ​​​​ച്ച് ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം മു​​​​ൻ വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 41 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 9114 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 6451 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ്റാ​​​​ദാ​​​​യം. മു​​​​ൻ​​​​വ​​​​ർ​​​​ഷം 81327 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം ഇ​​​​ക്കു​​​​റി 82,613 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഒ​​​​രു ഓ​​​​ഹ​​​​രി​​​​ക്ക് 7.10 രൂ​​​​പ വീ​​​​തം ലാ​​​​ഭ​​​​വീ​​​​ത​​​​വും എ​​​​സ്ബി​​​​ഐ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.