വാങ്ങാൻ ആളില്ല, ബിപിസിഎൽ വില്പനനീക്കം പാളി
Friday, May 27, 2022 1:23 AM IST
മുംബൈ: ബിപിസിഎല്ലിലെ കേന്ദ്രസർക്കാരിന്റെ 53 ശതമാനം ഓഹരിപങ്കാളിത്തം വില്ക്കാനുള്ള നടപടിക്രമങ്ങൾ പിൻവലിച്ചു.
ലേലത്തിൽ പങ്കെടുക്കാൻ താത്പര്യപത്രം സമർപ്പിച്ചവരിൽ ഭൂരിഭാഗം പേരും സാന്പത്തിക അനിശ്ചിതത്വത്തിന്റെ പേരിൽ പിൻവലിഞ്ഞ സാഹചര്യത്തിലാണ് നടപടി.
പുതിയ സാന്പത്തിക സാഹചര്യം വീക്ഷിച്ചശേഷം ബിപിസിഎൽ സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുനരാരംഭിക്കുമെന്നു നിക്ഷേപ പൊതു ആസ്തി മാനേജ്മെന്റ് (ഡിഐപിഎഎം) അറിയിച്ചു.