വൈദ്യരത്നം തുടർവിദ്യാഭ്യാസ പരിപാടി കണ്ണൂരിൽ
Friday, June 17, 2022 11:03 PM IST
തൃശൂർ: വൈദ്യരത്നം ഔഷധശാല ആയുർവേദ ഡോക്ടർമാർക്കായി തുടർവിദ്യാഭ്യാസ പരിപാടി നടത്തുന്നു. നാളെ രാവിലെ ഒന്പതരയ്ക്ക് കണ്ണൂർ റോയൽ ഒമാർസിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മാത്യൂസ് പി. കുരുവിള അധ്യക്ഷത വഹിക്കും.
ഡോ. രതി ബി. ഉണ്ണിത്താൻ, ഡോ. ഇ. മുകേഷ്, ഡോ. നവനീത് കൃഷ്ണൻ, ഡോ. ശ്രീജിത്ത് രവീന്ദ്രൻ എന്നിവർ ക്ലാസുകളെടുക്കും. വിവരങ്ങൾക്ക്: 9207756370.