പിട്ടാപ്പിള്ളില് ഏജന്സീസ് ഷോറൂം പുനലൂരില് തുറന്നു
Wednesday, June 29, 2022 12:43 AM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില് ഏജന്സീസിന്റെ 58-ാ മത് ഷോറൂം പുനലൂരില് പ്രവര്ത്തനം ആരംഭിച്ചു. ഫാ. ജോബി മാറിയാംകേറില് ആശീര്വാദ കര്മവും പുനലൂര് നഗരസഭാ ചെയര്പേഴ്സണ് നിമ്മി ഏബ്രഹാം ഉദ്ഘാടനവും നിര്വഹിച്ചു.
വൈസ് ചെയര്മാന് വി.പി. ഉണ്ണികൃഷ്ണന്, പിട്ടാപ്പിള്ളില് ഏജന്സീസ് മാനേജിംഗ് ഡയറക്ടര് പീറ്റര് പോള് പിട്ടാപ്പിള്ളില്, ഡയറക്ടര്മാരായ കിരണ് വര്ഗീസ്, ഡോ. പീറ്റര് പോള് പിട്ടാപ്പിള്ളില്, സിസിലി പോള്, ഫ്രാന്സിസ് പിട്ടാപ്പിള്ളില്, എം. ക്വറോഷി തുടങ്ങിയവര് പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്ക്കായി ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര് പീറ്റര് പോള് പിട്ടാപ്പിള്ളില് അറിയിച്ചു.