ടോണികോ മാർട്ടിൽ ഓണം ഉത്സവം
Wednesday, August 17, 2022 12:05 AM IST
കോട്ടയം: ടോണിക്കോ മാർട്ടിൽ ഇന്നു മുതൽ സെപ്റ്റംബർ 11 വരെ ഓണം ഉത്സവം നടത്തും. ഇതിന്റെ ഭാഗമായി ദിനം തോറും നറുക്കെടുപ്പിലൂടെ സ്വർണ നാണയങ്ങൾ, വാച്ചുകൾ, 500, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ, ഫ്രിഡ്ജ്, റൈസ്കുക്കർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ സമ്മാനം നൽകുമെന്ന് ടോണികോ മാർട്ട് ഫൗണ്ടറും സിഇഒയമായി ടോണി ജോസ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഉത്പന്നങ്ങൾക്ക് പ്രത്യേക കിഴിവും ലഭിക്കും.
ഒരു വ്യക്തിക്കും കുടുംബത്തിനും ആവശ്യമായ ഉത്പന്നങ്ങൾ നേരിട്ട് ഷോപ്പിലെത്തി വാങ്ങാൻ അസൗകര്യമുള്ളവർക്ക് ഓൺലൈൻ ഷോപ്പിംഗ് സൗകര്യവുമുണ്ട്.
ടോണികോ മാർട്ട് മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺ ലോഡ് ചെയ്തും ഷോപ്പിംഗ് നടത്താം. ഓൺലൈനായി പർച്ചേസ് ചെയ്യുന്നവർക്ക് 500 രൂപ മുതൽ ഓർഡറുകൾ ആറു കിലോമീറ്റർ ചുറ്റളവിൽ ഫ്രീ ഹോം ഡെലിവറി സൗകര്യമവുമുണ്ട്.
രാവിലെ ഒന്പതു മുതൽ രാത്രി പത്തു വരെ സേവനം ലഭ്യമാണ്. ടോണികോ മാർട്ടിന്റെ പുതിയ ഔട്ട് ലെറ്റ് കൊച്ചിയിലുള്ള കാക്കനാട്ടിൽ ഉടനടി ആരംഭിക്കുമെന്ന് ടോണി ജോസ് കൂട്ടിചേർത്തു.