വാക്കറൂ പുരുഷൻമാരുടെ സ്പോർട്സ് ഷൂ കളക്ഷൻ അവതരിപ്പിക്കുന്നു
Thursday, November 24, 2022 12:20 AM IST
കോയന്പത്തൂർ: ഇന്ത്യയിലെ മുൻനിര പാദരക്ഷാ നിർമാതാക്കളായ വാക്കറൂ പുരുഷൻമാർക്കായി ഡിസൈൻ ചെയ്ത പുതിയ സ്പോർട്സ് ഷൂസ് ശേഖരത്തിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. പാദത്തിനുശരിയായ വായുസഞ്ചാരം ലഭിക്കുന്നതും വർണ്ണാഭവുമായ മേൽഭാഗത്തിനൊപ്പമാണ് പുതിയ ശ്രേണി രൂപകൽപന ചെയ്തിരിക്കുന്നത്.
50-ൽ പരം പുതിയ ഡിസൈനുകൾ 599 രൂപ മുതൽ 1499 രൂപ വരെ വിലകളിൽ ലഭ്യമാകും. മധ്യത്തിൽ ഭാരം കുറഞ്ഞ ഇവിഎ മിഡ്സോൾ ഉൾച്ചേർന്നിട്ടുള്ളതിനാൽ ഓടുന്ന സമയത്ത് പാദങ്ങൾക്ക് ബൗണ്‍സും അധിക കുഷ്യനും ലഭിക്കും. ഫാഷൻ സ്റ്റേറ്റ്മെന്റ് എന്ന നിലയിൽ വാക്കറൂ ഉപയോഗിക്കുന്നവർക്കൊപ്പം മുന്നേറുമെന്നും മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് പറഞ്ഞു.